അങ്കമാലി: ഓൺലൈൻ വിദ്യാഭ്യാസത്തിന്‌ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങളും മറ്റു പഠനോപകരണങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ സി.പി.എം അങ്കമാലി റെയിൽവേ, ദീപ്തി ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. അങ്കമാലി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ഐ.കുര്യാക്കോസ് പ്രൊഫ. ജിബി വർഗീസിന് ബിരിയാണി നൽകി ഉദ്ഘാടനം ചെയ്തു. സി.പി.എം നോർത്ത് ലോക്കൽ സെക്രട്ടറി സജി വർഗീസ്, ലോക്കൽ കമ്മിറ്റി മെമ്പർ കെ.കെ.മാർട്ടിൻ , കൗൺസിലർമാരായ മാർട്ടിൻ ബി . മുണ്ടാടൻ, അജിത ഷിജോ, ബ്രാഞ്ച് സെക്രട്ടറി ടി.പി .പോളച്ചൻ , ഷൈറ്റാ ബെന്നി എന്നിവർ സംസാരിച്ചു.