കൊച്ചി: ഉദയംപേരൂർ പഞ്ചായത്ത് 19-ാം വാർഡിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ പച്ചക്കറിത്തൈകളുടെ വിതരണം നടത്തി. ഉദ്ഘാടനം കൃഷി ഓഫീസർ എം.എൻ. സുധീർ നിർവഹിച്ചു. വാർഡ് മെമ്പർ എം.കെ. അനിൽകുമാർ, കൃഷി അസിസ്റ്റന്റ് ഓഫീസർ പി.എസ്. സലിമോൻ, ആശാ വർക്കർ അന്ന ഷൈനി തുടങ്ങിയവർ പങ്കെടുത്തു.