കളമശേരി : ഗവ:മെഡിക്കൽ കോളേജിന്റെ പ്രവർത്തനം മികവുറ്റതാക്കാൻ പി.ടി.എ. പ്രസിഡന്റ് എം.എം.നാസർ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന് നിവേദനം നൽകി. റിട്ടയർ ചെയ്യാൻ കൂടുതൽ കാലാവധിയുള്ളയാളെ പ്രിൻസിപ്പലായി നിയമിക്കുക, പകർച്ച വ്യാധി ചികിത്സാ ബ്ലോക്ക് നിർമ്മിക്കാൻ പ്രത്യേക ഫണ്ട് അനുവദിക്കുക,

യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ എറണാകുളം - ആലുവ, എറണാകുളം - പെരുമ്പാവൂർ ,എറണാകുളം - പുക്കാട്ടുപടി, തൃപ്പൂണിത്തുറ - ആലുവ റൂട്ടുകളിലെ എല്ലാ ബസുകളുടെയും ഓരോ ചാലുകൾ മെഡിക്കൽ കോളേജ് വഴി പോകാൻ നടപടി സ്വീകരിക്കുകയും പുതിയ ബസ് റൂട്ടുകൾ അനുദിക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.