മൂവാറ്റുപുഴ: സ്പിരിറ്റ് കൈവശം വച്ച കേസിൽ ഒളിവിലായിരുന്ന കല്ലൂർക്കാട് ചെമ്പൻമല കോളനിയിൽ കീഴ്ച്ചേരിക്കുന്നിൽ സനീഷിനെ (34) മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സനിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തു. പ്രതിയെ മൂവാറ്റുപുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സ്പിരിറ്റിന്റെ ഉറവിടത്തെക്കുറിച്ച് വിവരം കിട്ടിയിട്ടുണ്ട്. ഉടൻ മറ്റ് പ്രതികളും പിടിയിലാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു.