arif-muhamad-khan

കൊച്ചി: യുവാക്കളിലെ ലഹരി ഉപയോഗം കുറയ്ക്കാൻ അതിന്റെ ദൂഷ്യവശങ്ങൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രോജക്ടിന്റെ ഭാഗമായി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന എസ്.എ.എഫ്.ഇ പദ്ധതി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിക്ക് അടിമപ്പെട്ട ഒരാളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനാവില്ലെന്ന പൊതുധാരണ മാറണം. ജീവിതമാകട്ടെ നമ്മുടെ ലഹരി, വേറെ ലഹരി വേണ്ടെ വേണ്ട എന്ന ആശയം പിന്തുടരണം. എല്ലാ പഞ്ചായത്തുകളിലും കൗൺസിലിംഗ് സൗകര്യങ്ങൾ ഉണ്ടായിരിക്കണം. ഇത് സ്‌കൂളുകൾക്കും രക്ഷിതാക്കൾക്കും പ്രയോജനപ്പെടുമെന്നും ഗവ‌ർണ‌‌ർ പറഞ്ഞു.കൗമാരക്കാർക്കും യുവജനങ്ങൾക്കുമിടയിൽ ലഹരി പദാർത്ഥ ദുരുപയോഗ പ്രതിരോധനത്തിനായി തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് എസ്.എ.എഫ്.ഇ പദ്ധതി നടപ്പാക്കുന്നത്.