അങ്കമാലി: എറണാകുളം ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് വാക്സിനേഷൻ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം അങ്കമാലി ചമ്പന്നൂർ വ്യവസായ മേഖലയിൽ നടന്നു. കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കാണ് മുൻഗണന. സ്പോട്ട് രജിസ്ട്രേഷനുമുണ്ട്. അങ്കമാലിയിൽ നടന്ന വാക്സിനേഷൻ പരിപാടിയുടെ ഉദ്ഘാടനം റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ റെജി മാത്യു, ജില്ലാ ലേബർ ഓഫീസർ പി.എം.ഫിറോസ് , നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ.ഏല്യാസ്, ഷൈനി മാർട്ടിൻ, ടി.കെ.നാസർ, ഇൻഡ്രസ്ട്രീയൽ ഏരിയാ അസോസിയേഷൻ സെക്രട്ടറി പി.കെ.സോമനാഥൻ എന്നിവർ പങ്കെടുത്തു.