മൂവാറ്റുപുഴ: പെരിങ്ങഴ ഇ.കെ.നയനാർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു. ജില്ല മെഡിക്കൽ ഓഫീസറായി വിരമിച്ച ഹോമിയോ ഡോക്ടർ ശിവദാസ് സൗജന്യമായി നൽകിയ പ്രതിരോധ മരുന്നുകളാണ് അക്ഷര സേനയുടെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തന പരിധിയിലെ മുഴുവൻ വീടുകളിലും എത്തിച്ചത്. മരുന്നുകളുടെ വിതരണോദ്ഘാടനം ലൈബ്രറി കമ്മിറ്റി അംഗം വി.ഐ. സദാശിവൻ നവ്യ സുനിലിന് നൽകി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ബിനു ബേബി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അമ്മിണി പി.കെ, കമ്മിറ്റി അംഗങ്ങളായ ഷാജി ടി.എൻ, ലൈബ്രറേറിയൻ അമ്പിളി,കോ- ഓർഡിനേറ്റർ വി.പി. ബേബി എന്നിവർ സംസാരിച്ചു.