അങ്കമാലി: അങ്കമാലി ഫൊറോന സി.എൽ.സി കൗൺസിലിന്റെ നേതൃത്വത്തിൽ ചെല്ലാനത്തേക്കൊരു ചെറുസഹായം പദ്ധതി അങ്കമാലി ഫൊറോന ഡയറക്ടർ റെക്ടർ ഫാ. ജിമ്മി പൂച്ചക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. ഫൊറോന പ്രമോട്ടർ ഫാ. റെജു കണ്ണംമ്പുഴ, സി. ജെസി, സി. ഷിബി, സി. നോബി ജോയി, റിജു പഞ്ഞിക്കാരൻ, ഫാ. ആൽബർട്ട് കോളരിയ്ക്കൽ. ഷെറിൻ ജോളി, വിനിൽ വിൽസൺ, ഫ്രാൻസീസ് മുട്ടത്തിൽ, പ്രിൻസ് മരങ്ങാട്ട് , നൈജോ പാറോക്കാട്ടിൽ എന്നിവർ സംസാരിച്ചു. അങ്കമാലി ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യസാധനങ്ങൾ ചെല്ലാനം പഞ്ചായത്തിലെ കാട്ടിപ്പറമ്പ് സെന്റ് ഫ്രാൻസീസ് അസിസി പള്ളി വികാരിക്ക് കൈമാറി.