മൂവാറ്റുപുഴ: ബാലഗോകുലം താലൂക്ക് വാർഷിക സമ്മേളനം ഗൂഗിൾ മീറ്റിലൂടെ നടത്തി. ബാലഗോകുലം ജില്ല അദ്ധ്യക്ഷൻ കെ.ബി.തങ്കരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഡോ. പ്രവീൺ മുഖ്യ പ്രഭാഷണം നടത്തി. ബാലഗോകുലം ജില്ല സംഘടന കാര്യദർശി സുരേഷ് കാലാമ്പൂർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് കാര്യ ദർശി വി.പി.രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ.ഗോപി, കെ.ആർ. മുരളി, എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ബാലഗോകുലം സംസ്ഥാന സമതി അംഗം എം.പി. അപ്പു ഉദ്ഘാടനം ചെയ്തു. തുടർന്ന് ശ്രീലത റാക്കാടിന്റെ നേതൃത്വത്തിൽ അക്ഷര ശ്ലോകം നടന്നു. ഭാരവാഹികളായി വിനോദ് കിഴക്കേക്കര ( രക്ഷാധികാരി), രാജീവ് പേഴക്കാപ്പിള്ളി ( അദ്ധ്യക്ഷൻ), രാജേഷ് വാളകം ( ഉപാദ്ധ്യക്ഷൻ), രാജീവ് ഉന്നകുപ്പ ( കാര്യദർശി), ഷിജു മേക്കടമ്പ് ( സഹകാര്യ ദർശി), അനൂപ് കല്ലൂർക്കാട് ( ഖജാൻജി), എന്നവരെ തിരഞ്ഞെടുത്തു.