library
അയ്യമ്പുഴ കല്ലാല ലൈബ്രറി ആൻഡ് ആർട്ട്സ് ക്ലബ്ബ് മഴക്കാഴ ശുചീകരണ പ്രവർത്തനം ലൈബ്രറി പ്രസിഡൻ്റ് ബിജു മാവിൻ ചോട് ഉദ്ഘാടനം ചെയ്യുന്നു.

കാലടി: ലൈബ്രറി ആൻഡ്‌ ആർട്സ് ക്ലബ്‌ കല്ലാല അയ്യമ്പുഴയുടെ ആഭിമുഖ്യത്തിൽ മഴക്കാല പൂർവ ശുചീകരണം നടത്തി. ലൈബ്രറി ജംഗ്ഷനും പരിസര പ്രദേശങ്ങളുമാണ് അക്ഷരസേനയുടെ സംയുക്ത ആഭിമുഖ്യത്തിൽ ശുചീകരണം നടത്തിയത്. ലൈബ്രറി പ്രസിഡന്റ്‌ ബിജു മാവിൻചോട് ഉദ്ഘാടനം നിർവഹച്ചു. സെക്രട്ടറി ടി.കെ.സാജു, ലൈബ്രേറിയൻ സിന്ധു ബിജു എന്നിവർ നേതൃത്വം നൽകി.