കൊച്ചി: വിപ്ലവ നായികയും ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) സ്ഥാപക നേതാവുമായ കെ.ആർ. ഗൗരി അമ്മയുടെ 103-ാം ജന്മദിനം ജെ.എസ്.എസ് എറണാകുളം ജില്ലാ കമ്മിറ്റി അനാഥാലയങ്ങളിൽ അന്നദാനം നടത്തി ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻ ബാബുവിന്റെ നേതൃത്വത്തിൽ ഓൺലൈനായി നടന്ന അനുസ്മരണ സമ്മേളനത്തിൽ സെന്റർ അംഗം അഡ്വ. കെ.വി. ഭാസി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ. ‍കുമാർ, അഡ്വ. സുനിത വിനോദ്, ഗോപാലകൃഷ്ണൻ, മധു അയ്യപ്പിള്ളി, ബാഹുലേയൻ, ജില്ലാ പ്രസിഡന്റ് സുനിൽ കുമാർ, സെക്രട്ടറി പി.ആർ, ബിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി. ജോയി, പി.എസ് ആശ, മനോജ് ബാബു, ദിലീപ് തുടങ്ങിയവർ പങ്കെടുത്തു