ഉദയംപേരൂർ: സംസ്ഥാന സർക്കാരിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി " പദ്ധതിയുടെ ഭാഗമായി ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പച്ചക്കറി തൈ വിതരണം നടത്തി. കൊവിഡ് മാനദണ്ഡമനുസരിച്ച് നടന്ന ചടങ്ങ് കൃഷി ഓഫീസർ സലിമോൻ പി. എസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുധ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം തെക്കൻപറവൂർ ലോക്കൽ കമ്മിറ്റിയംഗം ശ്രീജിത്ത് ഗോപി ആശംസയർപ്പിച്ചു.