പിറവം: രാമമംഗലം ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഓൺലൈൻ ഉദ്ഘാടനം സിനിമ സംഗീത സംവിധായകനും പിന്നണി ഗായകനുമായ സുദീപ് പാലനാട് നിർവഹിച്ചു. സ്കൂൾ മാനേജർ കെ. എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മണി. പി. കൃഷ്ണൻ, പ്രശസ്ത സാഹിത്യകാരൻ ഹരീഷ്. ആർ. നമ്പൂതിരിപ്പാട്, പി. ടി. എ പ്രസിഡന്റ് ടി. എം.തോമസ്, അദ്ധ്യാപകരായ എം.എൻ. പ്രസീദ, വിദ്യ. ഇ.വി, പ്രിയ. എം. വി,രമ്യ. എം. എസ്, ഹേമ. ഇ. ആർ, സുമ. എൻ, സിന്ധു രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.