devanandan

കൊച്ചി: മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന എ.കെ.ദേവനന്ദനായി (9) ഓൾ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഒന്നിക്കുന്നു. കോട്ടയം കുമരംകുളം പുതുപ്പറമ്പിൽ പ്രിന്റിംഗ് പ്രസ് ജീവനക്കാരനായ അനീഷിന്റെയും ഭാര്യ ശാരിയുടെയും മൂത്തമകനാണ് ദേവനന്ദ്. കഴിഞ്ഞ ഒരുവർഷമായി ബ്ളഡ് കാൻസർ രോഗ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ദേവനന്ദിന്റെ ചികിത്സയ്ക്കായി 30 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. നിലവിൽ മറ്റു വരുമാന മാർഗം ഇല്ലാത്ത കുടുംബത്തിന് സുമനസുകളുടെ സഹായം ആവശ്യമാണ്. ധനസഹായം നൽകുന്നതിനായി വാഴൂർ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് ഹോൾഡർ: അനന്തു കെ.എസ്

അക്കൗണ്ട് നമ്പർ: 3386011137

ഐ.എഫ്.എസ്.സി കോഡ്: CBIN0280957

ഗൂഗിൾ പേ: 7025163845