ആലുവ: തോട്ടക്കാട്ടുകര ഹൈന്ദവ സേവാ സമിതിയുടെ നേതൃത്വത്തിൽ ശിവരാത്രി മണപ്പുറം മഹാദേവ ക്ഷേത്രത്തിലേക്ക് 61 കിലോ തൂക്കമുള്ള ക്ഷേത്ര മണി സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി മുല്ലപ്പിള്ളി മന ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു സമർപ്പണ ചടങ്ങുകൾ നടന്നത്. 75,000 രൂപ ചെലവഴിച്ച് തൃക്കളത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് മണി നിർമ്മിച്ചത്. ക്ഷേത്ര വളപ്പിലെ പ്രവേശനകവാടത്തിൽ വിഷ്ണു പ്രതിഷ്ഠക്ക് സമീപം പ്രത്യേകം തയ്യറാക്കിയ 15 അടിയോളം ഉയരമുള്ള ഇരുമ്പ് തൂണിലാണ് ക്ഷേത്ര മണി സ്ഥാപിച്ചത്. നേരത്തെ ഇവിടെയുണ്ടായിരുന്ന മണി കാലപ്പഴക്കത്തിൽ നശിച്ചതിനെ തുടർന്നാണ് പുതിയത് സ്ഥാപിച്ചത്.