കാലടി: ഡി.വൈ.എഫ്.ഐ, ബാലസംഘം യൂണിറ്റുകളുടെ നേതൃത്വത്തിൽ മഞ്ഞപ്രയിലെ വിവിധ വാർഡുകളിലെ 400 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ ഉദ്ഘാടനം ചെയ്തു. ബാലസംഘം വില്ലേജ് പ്രസിഡന്റ് മെറിൻ ജോണി അദ്ധ്യക്ഷയായി. മേഖലാ ജോ.സെക്രട്ടറി ബേസിൽ പയസ്, ശ്രീലാൽ പ്രേം ,ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ.ബിബിൻ വർഗീസ്, മേഖലാ സെക്രട്ടറി എൽദോ ബേബി, ലോക്കൽ സെക്രട്ടറി ഐ.പി. ജേക്കബ്, സി.വി.അശോക് കുമാർ, കെ.എസ്.കെ.ടി.യു ഏരിയാ പ്രസിഡന്റ് രാജു അമ്പാട്ട്, ഐ.പി.പയസ്, ഗ്രാമക്ഷേമം ലൈബ്രറി പ്രസിഡന്റ് സജീവ് അരീയ്ക്കൽ, അഭിനവ് ബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.