amma

കൊച്ചി: താരസംഘടനയായ 'അമ്മ' എറണാകുളം കലൂരിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്യാമ്പിൽ 200 ലേറെ അഭിനേതാക്കൾ കൊവിഡ് വാക്സിൻ സ്വീകരിച്ചു. മഞ്ജു വാര്യർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ തുടങ്ങിയവർ ആശംസ നേർന്നു.

ആദ്യഡോസ് സ്വീകരിക്കാത്തവർ, രണ്ടാം ഡോസിന് സമയമായവർ എന്നിവർക്കും കുടുംബാംഗങ്ങൾക്കുമാണ് വാക്സിൻ നൽകിയത്. അമൃത ആശുപത്രിയുമായി സഹകരിച്ചായിരുന്നു ക്യാമ്പ്.