arun
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഹന്ന പൗലോസിനെ ആദരിക്കുന്നു

കോലഞ്ചേരി: ലോക ഭൂപടത്തിൽ മഴുവന്നൂരിനെ അടയാളപ്പെടുത്തി നാടിന്റെ അഭിമാനമായി മാറിയ ഡോക്ടർ ഹന്ന പൗലോസിനെ യൂത്ത് കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മി​റ്റി ആദരിച്ചു. യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിൽ ഇംപാക്ട് വാലിഡേഷൻ ഓഫീസറായി ആഫ്രിക്കൻ രാജ്യങ്ങളുടെ ചുമതല വഹിക്കുകയാണ് ഹന്ന.മഴുവന്നൂർ പുന്നാശ്ശേരിൽ പി. ഇ.പൗലോസിന്റെയും വത്സ പൗലോസിന്റെയും മകളാണ്. ബേസിൽ തങ്കച്ചന്റെ നേതൃത്വത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി. ഒ പീ​റ്റർ വൈസ് പ്രസിഡന്റ് അരുൺ വാസു, ജനറൽ സെക്രട്ടറി ജെയിംസ് പാറേക്കാട്ടിൽ തുടങ്ങിവർ അനുമോദനചടങ്ങിൽ പങ്കെടുത്തു.