പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയുടേയും മർച്ചന്റ്‌സ് അസോസിയേഷന്റേയും നേതൃത്വത്തിൽ പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളുടെ വളർച്ചക്കായി തയ്യാറാക്കിയിരിക്കുന്ന മാറ്റ്‌സ് ആപിന്റെ സഹകരണത്തോടെ അണുനശീകരണ ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പാവൂരിലെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ അണുനശീകരണം നടത്തുന്നതാണ് പദ്ധതി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് എ.എം.റോഡിലെ ക്രിസ്റ്റൽ സൂപ്പർ മാർക്കറ്റിൽ നടന്ന ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി വി.പി.നൗഷാദ്, ജോയിന്റ് സെക്രട്ടറി എം.എം.റസാക്ക്, അജീർ, അബ്ബാസ്, മനോജ്, സിയാദ് ,ബിബിൻ ടി കുര്യാക്കോസ്, ലിഫ്‌സോ ജോസ് എന്നിവർ പങ്കെടുത്തു.