പെരുമ്പാവൂർ: ബെന്നി ബെഹനാൻ എം.പി ഒക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് അവശ്യ മരുന്നുകൾ നൽകി.പഞ്ചായത്ത് പ്രസിഡന്റ് മനോജ് തൊട്ടപ്പിള്ളി, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മുത്തേടൻ , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ.ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ.രാജേഷ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശി, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാബു മൂലൻ, മിനി സാജൻ, സോളി ബെന്നി എന്നിവർ പങ്കെടുത്തു.