പെരുമ്പാവൂർ: തെരുവിൽ കഴിയുന്നവർക്കും അഗതി മന്ദിരങ്ങളിലെയും വൃദ്ധസദനങ്ങളിലെയും അന്തേവാസികൾക്കും ആദിവാസികൾക്കും പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കും സൗജന്യമായി സാനിറ്റെസറും മാസ്‌കും വിതരണം ചെയ്ത് വിദ്യാർത്ഥികൾ. പെരുമ്പാവൂർ ജയ് ഭാരത് കോളജിലെ സോഷ്യൽ വർക്കർ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവ വിതരണം ചെയ്തത്.