കോലഞ്ചേരി: കുന്നത്തുനാട്ടിലെ പട്ടിമ​റ്റം ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ വൈസ് പ്രസിഡന്റ് കെ.കെ. അജി, പട്ടിമ​റ്റം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി കെ.ബി.അനിൽകുമാർ, യൂത്ത്‌കോൺഗ്രസ് ഐരാപുരം മണ്ഡലം കമ്മി​റ്റിയുടെ മുൻ പ്രസിഡന്റ് വി.കെ. അഭിലാഷ്, പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് മോൻസി വാവച്ചൻ തുടങ്ങിയ കോൺഗ്രസ്​ നേതാക്കളും ഇവരോടൊപ്പമുള്ള പ്രവർത്തകരും ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോഓഡിനേ​റ്ററും, ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ബി. ജയകുമാറും, പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായിരുന്ന എം.എം.പൗലോസും പാർട്ടി നേരത്തെ രാജി വച്ചിരുന്നു.രാജിവച്ച കോൺഗ്രസ് നേതാക്കൾ എൻ.സി.പി ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസിനൊപ്പം സംസ്ഥാന കമ്മ​ിറ്റി ഓഫീസിലെത്തി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയുമായും കൂടികാഴ്ച നടത്തി.