നെടുമ്പാശേരി: മുട്ടിൽ മരം കൊള്ളയടിച്ച സംഭവം കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് നെടുമ്പാശേരി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.വൈ. വർഗീസ്, ആർ.എസ്.പി നേതാവ് ജലാലുദ്ദീൻ, കെ.എസ്. ബിനീഷ് കുമാർ, ബിജു കെ. മുണ്ടാടൻ, പി.എച്ച്. അസ്ലാം, സി.വൈ. ശാബോർ, പി ജെ ജോയി, പി.വൈ. എൽദോ, കെ.എ. വറീത് തുടങ്ങിയവർ സംസാരിച്ചു.