കൊച്ചി : ഡോ. ഫെസി ലൂയിസ് ഫെഡറേഷൻ ഒഫ് ഒബ്‌സ്‌റ്റെട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെ (ഫോഗ്‌സി) വൈസ് പ്രസിഡന്റായി ചുമതലയേറ്റു. 35000ൽ പരം അംഗങ്ങളുള്ള ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ 252 സ്വതന്ത്ര സംഘടനകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന അഖിലേന്ത്യ ഫോറമാണ് ഫോഗ്‌സി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിലാണ് ഡോ. ഫെസി ചുമതലയേറ്റത്. ഫോഗ്‌സിയുടെ കീഴിലുള്ള ഇന്ത്യൻ കോളേജ് ഒഫ് ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിയുടെ (ഐ.സി.ഒ.ജി) ഗവേണിംഗ് ബോർഡ് മെമ്പറായിട്ടുകൂടി ഡോ.ഫെസിയെ തിരഞ്ഞെടുത്തു. 12 യൂണിറ്റുകളും 1700 അംഗങ്ങളുമുള്ള ഫോഗ്‌സി കേരള ഘടകത്തിന്റെ വൈസ് പ്രസിഡന്റും, മുൻ സെക്രട്ടറിയുമാണ്.