കൊച്ചി: വൈപ്പിൻ ഗവ.ആ‌‌ർട്സ് ആൻഡ് സയൻസ് കോളേജിൽ 2021-22 അദ്ധ്യയന വർഷത്തിൽ മലയാളം, ഹിന്ദി, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്രിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. ഒരോ ഒഴിവുകൾ വീതമാണുള്ളത്. താത്പര്യമുള്ളവർ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളടക്കം vpingc@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ജൂലായ് 5ന് മുൻപായി അയയ്ക്കണം.