കൊച്ചി: യൂറോടെക്ക് മാരിടൈം അക്കാഡമിയുടെ കടമ്പ്രയാർ പുറമ്പോക്ക് കൈയേറ്റത്തിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ പുതുശേരി വാർഡിൽ സർക്കാർ പുറമ്പോക്കും കടമ്പ്രയാറും കൈയേറി, നിലം നികത്തി, കെട്ടിട നിർമ്മാണച്ചട്ടം ലംഘിച്ചു എന്നീ പരാതികളുന്നയിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കിഴക്കമ്പലം പഞ്ചായത്തിൽ നിന്ന് യൂറോടെക്ക് മാരിടൈം അക്കാഡമിയുടെ നിർമ്മാണങ്ങൾ സംബന്ധിച്ച ഫയലുകൾ വിജിലൻസ് കസ്റ്റഡിയിലെടുത്തു.
# ഒഴിപ്പിക്കാൻ ഉത്തരവ് ലഭിച്ചിട്ടില്ല
യൂറോടെക്ക് മാരിടൈം അക്കാഡമിയുടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഫയലുകൾ വിജിലൻസ് കൊണ്ടുപോയതിനാൽ കൂടുതൽ കാര്യങ്ങൾ അറിയില്ല.
ഷാജി മോൻ കാവു
കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി