പിറവം: പിറവത്തും സമീപ പ്രദേശങ്ങളിലുമുള്ള പത്തോളം പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ താലൂക്ക് ആശുപത്രിക്ക് ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിനായി നഗരസഭ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് നിവേദനം നൽകി. ആശുപത്രിയുടെ പുനരുദ്ധാരണം, ഓപ്പറേഷൻ തിയേറ്റർ, പീഡിയാട്രി വിഭാഗം, ഗൈനക്കോളജി വിഭാഗം തുടങ്ങിയവ ആരംഭിക്കുന്നതിന് വേണ്ടി 6 കോടി രൂപയുടെ പദ്ധതി രൂപരേഖയാണ് സമർപിച്ചത്. വൈസ് ചെയർമാൻ കെ. പി.സലിം പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ബിമൽ ചന്ദ്രൻ എന്നിവർ നേരിട്ട് സമർപ്പിച്ച പദ്ധതിക്ക് അനുകൂലനിലപാട് വാഗ്‌ദാനം ചെയ്തതായി ഭരണസമിതി നേതാക്കൾ അറിയിച്ചു.