കൊച്ചി: ഏഴ് മാസം പൂർത്തിയാകുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംയുക്ത സമരസമിതിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ 34 കേന്ദ്രങ്ങളിൽ 29 ന് രാവിലെ 10 ന് സമരം സംഘടിപ്പിക്കും. എറണാകുളം, കച്ചേരിപ്പടി, ഇടപ്പള്ളി, കളമശേരി, കളമശേരി ടോൾ, തൃക്കാക്കര, ആലുവ, അത്താണി, നെടുമ്പാശേരി, കാലടി, അങ്കമാലി, പെരുമ്പാവൂർ, കവളങ്ങാട്, കോതമംഗലം, മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം, കോലഞ്ചേരി, പട്ടിമറ്റം, മുളന്തുരുത്തി, തൃപ്പൂണിത്തുറ, അമ്പലമുകൾ, പേട്ട, അരയൻകാവ്, വൈറ്റില, പാലാരിവട്ടം, കൊച്ചിൻപോർട്ട്, കൊച്ചി, ഞാറയ്ക്കൽ, ഗോശ്രീ, പള്ളുരുത്തി, ആലങ്ങാട്, പറവൂർ ടെലിഫോൺ എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളിലാണ് സമരം സംഘടിപ്പിക്കുന്നത്. സമരം വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളോടും ജില്ലാ ട്രേഡ് യൂണിയൻ സമിതി ചെയർമാൻ കെ.കെ.ഇബ്രാഹിംകുട്ടി, ജനറൽ കൺവീനർ സി.കെ.മണിശങ്കർ എന്നിവർ അഭ്യർത്ഥിച്ചു.