കൊച്ചി: ഇന്ധനവില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു വൈറ്റില ഏരിയാ കമ്മിറ്റി ഇന്ന് 4.30 ന് ചക്രങ്ങൾ ഉരുട്ടി പ്രതിഷേധിക്കും. പാലാരിവട്ടം ജംഗ്ഷനിൽ എ.ബി.സാബു ഉദ്ഘാടനം ചെയ്യും. സമാപന യോഗത്തിൽ അഡ്വ.കെ.ഡി.വിൻസെന്റ് സംസാരിക്കുമെന്ന് സി.ഐ.ടി.യു വൈറ്റില ഏരിയാ സെക്രട്ടറി അഡ്വ.എ.എൻ.സന്തോഷ് അറിയിച്ചു.