n
രായമംഗലംഗ്രാമപഞ്ചായത്തിൽ ആശാപ്രവർത്തകർക്കുള്ള യൂണിഫോം വിതരണം പ്രസിഡന്റ് എൻ.പി.അജയകുമാർ നിർവഹിക്കുന്നു

കുറുപ്പംപടി: രായമംഗലം പഞ്ചായത്തിൽ കഴിഞ്ഞ ഒന്നര വർഷമായി കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയ മുഴുവൻ ആശ പ്രവർത്തകരെയും ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. കൂടാതെ യൂണിഫോം വിതരണവും നടത്തി. സുരക്ഷ ഡ്രസും സുരക്ഷ സാമഗ്രികളും നൽകി. 31 ആശപ്രവർത്തകരെയാണ് അനുമോദിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

എൻ.പി.അജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദീപ ജോയ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു കുര്യാക്കോസ്, സ്മിത അനിൽകുമാർ , മെമ്പർമാരായ കെ.കെ. മാത്തുകുഞ്ഞ്, ജോയ് പൂണേലിൽ, സജി പടയാട്ടിൽ, സുബിൻ എൻ.എസ്, പഞ്ചായത്ത് സെക്രട്ടറി എൻ. രവികുമാർ തുടങ്ങിയവർ സംസാരിച്ചു.