ldeep

കൊച്ചി: ഓലമടൽ വീടുകളിൽ കൂട്ടിയിടുന്നതും ചവർ കത്തിക്കുന്നതും വിലക്കുന്ന നിയമം പിൻവലിക്കുക, ചവർ സംസ്കരിക്കാൻ സംവിധാനം ഒരുക്കുക, ചവർ കത്തിക്കുന്നതിനും കൂട്ടിയിടുന്നതിനും ഏർപ്പെടുത്തിയ പിഴ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സേവ് ലക്ഷദ്വീപ് ഫോറം ഇന്നലെ ദ്വീപിൽ ഓലമടൽ സമരം നടത്തി. രാവിലെ 9 മുതൽ 10 വരെയായിരുന്നു സമരം.

വീടുകളിൽ ഓലമടൽ വെട്ടിയിട്ട് അതിൽ നിന്നാണ് സമരം ചെയ്തത്. ഓലമടൽ മാലിന്യമല്ലെന്നും അവ കൂട്ടിയിടുന്നത് മണ്ണിൽ വളക്കൂറ് സൃഷ്ടിക്കുമെന്നും സമരക്കാർ പറഞ്ഞു. വിവാദമായ ഇത്തരം നിയമങ്ങൾ പിൻവലിച്ച് ലക്ഷദ്വീപിന്റെ സ്വഭാവികത തിരിച്ചു കൊണ്ടുവരണമെന്നും ഫോറം ആവശ്യപ്പെട്ടു.