പിറവം: നഗരസഭയിലെ മുഴുവൻ ടാക്സി ഡ്രൈവർമാരുടെയും വ്യാപാരിവ്യവസായികളുടെയും സംയുക്ത യോഗം ചെയർപേർസൺ വിളിച്ചുചേർത്തു. പിറവത്തെ മുഴുവൻ ടാക്സി തൊഴിലാളികൾക്കും വ്യാപാരികൾക്കും അടിയന്തരമായി കൊവിഡ് ടെസ്റ്റ് നടത്തുവാൻ യോഗം തീരുമാനിച്ചു. ഇന്ന് പിറവം കാർഷിക വിപണിയിൽ ടെസ്റ്റ് നടത്തും. എല്ലാ ഡ്രൈവർമാരും വ്യാപാരികളും തൊഴിലാളികളും നിർബന്ധമായും പരിശോധനയിൽ പങ്കെടുക്കണമെന്ന് ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അറിയിച്ചു. വൈസ് ചെയർമാൻ കെ.പി.സലിം, ആശുപത്രി സൂപ്രണ്ട്, പൊലീസ് എസ്‌. എച്ച്.ഒ എന്നിവർ പങ്കെടുത്തു .