മൂവാറ്റുപുഴ: സേവാഭാരതി വാളകം യൂണിറ്റ് പ്രവർത്തകർ കെ.എസ്.ഇ.ടി.എസിന്റെ (ബി.എം.എസ് ) നേതൃത്വത്തിൽ മൂവാറ്റുപുഴ കെ.എസ്. ആർ.ടി.സി ഡിപ്പോയിലെ ബസുകളും ഓഫീസുകളും വിശ്രമമുറികളും വർഷോപ്പുകളും ഫോഗിംഗ് മിഷീൻ ഉപയോഗിച്ച് അണുനശീകരണം നടത്തി.സേവാഭാരതി വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ശ്രീധർ,‌ വിമൽ കുമാർ, ദീപു കെ.പി, കെ. വി ജോമോൻ, അനീഷ്എ.ശശി എന്നിവർ പങ്കെടുത്തു.