p-rajeev

കൊച്ചി: കൊവിഡാനന്തര സാമ്പത്തിക പ്രതിസന്ധി നേരിടാൻ പദ്ധതികൾ നടപ്പാക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ ചെറുകിട, സൂക്ഷ്മ വ്യവസായ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായ പുനരുദ്ധാരണങ്ങൾക്കായി തുക നീക്കിവച്ചു. ധീരജ് കണ്ടേൽവാൽ അദ്ധ്യക്ഷത വഹിച്ചു. ടൈ കേരള ചെയർമാൻ അജിത് എ. മൂപ്പൻ, എം.എസ്.എം.ഇ തൃശൂർ ജോയിന്റ് ഡയറക്ടർ ജി.എസ്. പ്രകാശ്, എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ എസ്. ആദികേശവൻ, ജോമോൻ കെ. ജോർജ്, ബാബു എബ്രഹാം കള്ളിവയലിൽ, രഞ്ജിത് ആർ. വാര്യർ എന്നിവർ സംസാരിച്ചു.