പിറവം: റോട്ടറി ക്ലബും മുനിസിപ്പാലിറ്റിയും സംയുക്തമായി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലഞ്ച് കിയോസ്‌ക് സ്ഥാപിച്ചു. സൗജന്യമായി ഉച്ചയൂണ് വിതരണം ചെയ്യുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ക്ലബ് പ്രസിഡന്റ് ജിമ്മി ചാക്കപ്പന്റെ അദ്ധ്യക്ഷതയിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. ആദ്യ പൊതിച്ചോറ് വിതരണം ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പും വൈസ് ചെയർമാൻ കെ.പി. സലിമും ചേർന്ന് നിർവഹിച്ചു. കൗൺസിലർമാരായ ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, ജൂലി സാബു, രാജു പാണാലിക്കൽ, തോമസ് മല്ലിപ്പുറം, ഗിരീഷ് കുമാർ, പ്രീമ സന്തോഷ്‌, ക്ലബ് പ്രസിഡന്റ് കെ.പി. ഷാജു, സെക്രട്ടറി ബിബിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.