കളമശേരി: ഏലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ, കൊവിഡ് പ്രതിരോധ സാമഗ്രികൾ എന്നിവ നൽകി. വിതരണോദ്ഘാടനം മുനിസിപ്പൽ ചെയർമാൻ എ.ഡി. സുജിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.കെ. അലിക്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ബി. രാജേഷ്, പി.എ. ഷെരീഫ്, ദിവ്യനോബി, കൗൺസിലർമാരായ അംബികാ ചന്ദ്രൻ, കൃഷ്ണപ്രസാദ്, ധന്യഭദ്രൻ, പി.എം. അയൂബ്, എൽഡഡിക്രൂസ്, കെ.എ. മാഹിൻ, പ്രിൻസിപ്പൽ വി.ടി. വിനോദ്, ബിന്ദു എ. ഖാദർ എന്നിവർ സംസാരിച്ചു.