പറവൂർ: വീടുകളിൽനിന്ന് പത്രം ശേഖരിച്ച് വിറ്റുകിട്ടിയ തുകകൊണ്ട് 800 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ഡി.വൈ.എഫ്.ഐ ടൗൺ വെസ്റ്റ് മേഖലാ കമ്മറ്റി. വിതരണം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.ആർ. സജേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പഠനവണ്ടിയുടെ ഫ്ളാഗ് ഓഫ് സി.പി.എം ലോക്കൽ സെക്രട്ടറി സി.പി. ജയൻ നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ്, മേഖലാ സെക്രട്ടറി സി.ബി. ആദർശ്, ട്രഷറർ പി.എം. മിജോഷ്, എം.എസ്. രാജേഷ്, കെ.എൻ. ബിജു, ജിജേഷ് എന്നിവർ പങ്കെടുത്തു.