chathedam-school
ചാത്തേടം സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ നിർമ്മിച്ച ശൗചാലയ സമുച്ചയങ്ങളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു.

പറവൂ‌ർ: പുത്തൻവേലിക്കര ചാത്തേടം സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ എം.എൽ.എയുടെ ആസ്തിവികസ ഫണ്ടിൽ നിർമ്മിച്ച ശൗചാലയ സമുച്ചയങ്ങളുടെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ജനറൽ മാനേജർ ഫാ. ഷിജു കല്ലറക്കൽ, സ്കൂൾ മാനേജരും ഫൊറോന വികാരിയുമായ ഫാ. ജോഷി കല്ലറക്കൽ, പ്രധാന അദ്ധ്യാപകൻ സേവ്യർ പുതുശേരി, വാർഡ് മെമ്പർ ജാൻസി ഫ്രാൻസിസ്, ശതാബ്ദി കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് വലിയപറമ്പിൽ, എച്ച്.ഡി.എഫ്.സി പറവൂർ ബ്രാഞ്ച് മാനേജർ ദിനേശ് തോമസ് എന്നിവർ സംസാരിച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക് പരിവർത്തൻ പദ്ധതി പ്രകാരം സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ വിദ്യാലയത്തിനായി നവീകരിച്ചുനൽകിയ സയൻസ് ലാബിന്റേയും സ്മാർട്ട്റൂമിന്റേയും ഉദ്ഘാടനവും പ്രതിപക്ഷനേതാവ് നിർവഹിച്ചു.