കൊച്ചി: അതിക്രമത്തിന് ഇരയായി ഗുരുതരമായി പരക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും മക്കൾക്കുള്ള സാമൂഹ്യ നീതി വകുപ്പിന്റെ വിദ്യഭ്യാസ ധനസഹായത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. റോഡ് അപകടങ്ങൾ പരിഗണിക്കില്ല. മറ്റ് ആനൂകൂല്യങ്ങൾ കൈപറ്റാത്തവരുമായിരിക്കണം. കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. അവസാന തീയതി ജൂലായ് 15. വിവരങ്ങൾക്ക് 0484 – 2425249, 9207270064