congress-puthanvelekkara
പുത്തൻവേലിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പഠനോപകരണ വിതരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: പുത്തൻവേലിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസ്പർശം വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി 250ലധികം വിദ്യാർത്ഥിക്കൾക്ക് പഠനോപകരണങ്ങൾ നൽകി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിതരണോദ്ഘാടനം നിർവഹിച്ചു. പുത്തൻവേലിക്കര കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഫ്രാൻസിസ് വലിയപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പി.വി. ലാജു, എം.ടി. ജയൻ, ഡേവിസ് പനക്കൽ, പി.കെ. ഉല്ലാസ്, വി,എസ് അനിക്കുട്ടൻ, ആന്റണി പുത്തിരിക്കൽ, അജിത്, പി.ഡി. ജോയി, സുനിൽ കുന്നത്തൂർ തുടങ്ങിയവർ പങ്കെടുത്തു.