അങ്കമാലി: തുറവൂർ ചരിത്ര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ വെല്ലുവിളികളും സാദ്ധ്യതകളും എന്ന വിഷയത്തിൽ സെമിനാറും എസ്.എസ്.എൽ.സിക്കും പ്ലസ് വണ്ണിനും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്ന ലൈഫ് മെമ്പർഷിപ്പിന്റെ വിതരണവും നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം സീലിയ വിന്നി പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി വി. എൻ. വിശ്വംഭരൻ സ്വാഗതവും ലൈബ്രറി എക്സിക്യട്ടീവ് അംഗം ഇ.വി.തരിയൻ നന്ദിയും പറഞ്ഞു. ലൈബ്രറി എക്സിക്യുട്ടീവ് അംഗങ്ങളായ റോസി ജോസഫ്, വനിതാവേദി പ്രസിഡന്റ് ഉഷ മോഹനൻ, ബേബി വർഗീസ്, മിനി രാജൻ, ലൈബ്രേറിയൻ ജിഷ ബിജു എന്നിവർ സന്നിഹിതരായിരുന്നു.