mar
ഡോ.തോമസ്‌മാർ അത്തനാസിയോസ് മെത്രോപ്പൊലിത്തയുടെ സപ്തതി ആഘോഷം മാത്യു കുഴൽനാടൻ എം. എൽ.എ ഉദ്ഘാടനം ചെയുന്നു

മൂവാറ്റുപുഴ: ആധുനിക ലോകത്തിന്റെ സ്പന്ദനങ്ങളെ തിരിച്ചറിഞ്ഞ് സഭാ ശുശ്രൂഷ നിർവഹിക്കുന്ന പിതാവാണ് ഡോ.തോമസ്‌മാർ അത്തനാസിയോസ് തിരുമേനിയെന്ന് ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴ സെന്റ് തോമസ് അരമന കത്തീഡ്രലിൽ നടന്ന അനുമോദന യോഗം ഉദ്ഘാടനം ചെയുകയായിരുന്നു അദേഹം.

സമാധാനത്തിന്റെയും ഐക്യത്തിന്റെയും വഴികളിലേക്ക് ക്രൈസ്തവ സഭകളെ നയിക്കാൻ സാധിക്കുന്ന കരുത്താർന്ന നേതൃത്വമാണ് തിരുമേനിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.,പുതുതായി സ്ഥാന മേറ്റിരിക്കുന്ന മൂവാറ്റുപുഴ എം.എൽ.എയ്ക്കും, മുനിസിപ്പൽ ചെയർമാനും ഭദ്രാസനത്തിന്റെ ഭാവുകങ്ങളും ആശംസകളും തിരുമേനി നേർന്നു. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ്, മുനിസിപ്പൽ കൗൺസിലർ രാജശ്രീ രാജു,തോമസ് പോൾ റമ്പാൻ, ഫാ.ജോൺ വള്ളിക്കാട്ടിൽ, കൊച്ചു പറമ്പിൽ ഗീവർഗീസ് റമ്പാൻ, ഡോ.എം.പി.മത്തായി ,ഭദ്രാസന സെക്രട്ടറി ഫാ. എബ്രാഹം കാരാമേൽ, അരമന പള്ളി വികാരി ഫാ.ഷിബു കുര്യൻ എന്നിവർ സംസാരിച്ചു.