പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല വായനപക്ഷാചരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പുസ്തകപരിചയം ഒമ്പതാംദിന പരിപാടിയിൽ എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴം നോവൽ ഷിജി ഗസൽ വായനശാല ഫേസ്ബുക്ക് ലൈവിലൂടെ പരിചയപ്പെടുത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വിത്സൺ വർഗീസ്, സെക്രട്ടറി കെ.എം. മഹേഷ്, അക്ഷരസേനാംഗം ലിബിൻ പി. ബാബു എന്നിവർ സംസാരിച്ചു.