കളമശേരി: ഏലൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വാർഡുതല കർഷകസഭ നടത്തുന്നു. മുനിസിപ്പൽ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്യും. ഞാറ്റുവേലയുടെ പ്രാധാന്യവും കൃഷിഭവന്റെ പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കാർഷികവികസനത്തിന് ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും വേണ്ടിയുള്ള കർഷകസഭകൾ ഇന്ന് രാവിലെ 9:55 ന് ആരംഭിക്കും. വാർഡുകളുടെ കർഷകസഭയും വാർഡിലെ കർഷകർക്കുള്ള ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ പരിശീലനവുമാണ് നടക്കുക.
.
-