കൊച്ചി: മാധവഗണിതകേന്ദ്രം ബി.എഡ് വിദ്യാർത്ഥികൾക്കായി നടത്തിയ ശില്പശാല എൻ.സി.ആർ.ടി.ഇ അംഗം കെ.പി. ഡിന്റോ ഉദ്ഘാടനംചെയ്തു. നാല് സെഷനുകളായി നടന്ന വെബിനാറിൽ വേദഗണിത അദ്ധ്യാപകരായ വിജയരാഘവൻ, ദേവരാജ്, സനൂപ്, വിനോദ് വാര്യർ എന്നിവർ ക്ലാസ് നയിച്ചു. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുത്തു