വൈപ്പിൻ: ഓൺലൈൻപഠനത്തിന് സ്മാർട്ട് ഫോണില്ലാത്ത വിദ്യാർത്ഥികൾക്ക് ഞാറക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഇടപെടൽ. അദ്ധ്യാപകരും അനദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും പൂർവ അദ്ധ്യാപകരും അഭ്യുദയകാംക്ഷികളും കൈകോർത്ത് കുട്ടികൾക്കാവശ്യമായ സ്മാർട്ട് ഫോണുകളും ടിവിയും ലഭ്യമാക്കി. 30 വിദ്യാർത്ഥികൾക്കുള്ള ആദ്യഘട്ട വിതരണം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ. ഡി. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോണോ, ഹെഡ്മിസ്ട്രസ് പി.എൻ. ഉഷ, എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എസ്. സരിത, വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ സിന്ധു, നോഡൽ ഓഫീസർ ജെസി എന്നിവർ സംസാരിച്ചു.