കാലടി: നീലീശ്വരം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂൾ പൂർവ അദ്ധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽഫോണുകൾ നൽകി. മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയ് അവൂക്കാരൻ, സ്കൂൾ മാനേജർ സുബിൽകുമാർ, പ്രിൻസിപ്പൽ ആർ. ഗോപി, ഹെഡ്മാസ്റ്റർ വി.സി. സന്തോഷ്‌കുമാർ, വാർഡുമെമ്പർ വിജി റെജി എന്നിവർ പങ്കെടുത്തു. ഇതുവരെ 40 വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി.