കൊച്ചി: ഗ്രാമീണ ഇന്ത്യയുടെ മാറ്റങ്ങൾക്കായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾക്ക് എച്ച്.സി.എൽ നൽകുന്ന ഗ്രാന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് രണ്ടുവരെ നീട്ടി. പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 16.5 കോടി രൂപയാണ് ഗ്രാന്റായി നൽകുന്നത്. മൂന്നുമുതൽ അഞ്ചുവർഷത്തെ പ്രോജക്‌ടുകൾക്കായി അഞ്ചുകോടി രൂപവീതം നൽകും. അവരവരുടെ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച് ഫൈനലിലെത്തിയവർക്കും ഗ്രാന്റ് അനുവദിക്കും. ഓരോ വിഭാഗത്തിലും ഫൈനലിലെത്തുന്ന രണ്ട് പേർക്ക് വീതം ഒരു വർഷം നീളുന്ന പ്രോജക്ടിനായി 25 ലക്ഷം രൂപ വീതം നൽകും. എച്ച്‌.സി.എൽ ഗ്രാന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.hclfoundation.org/user/hcl-grant/register വഴി അപേക്ഷിക്കാം.