അങ്കമാലി: യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ അണുനശീകരണം നടത്തി. മണ്ഡലം പ്രസിഡന്റ് ജോബിൻ ജോർജിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജു നെടുങ്ങാടൻ, കൗൺസിലർ പോൾ ജോവർ, നേതാക്കളായ റിൻസ് ജോസ്, തോംസൺ ആന്റണി, എലിസബത്ത്സാനു, അഞ്ജന ജോയ്, ഡോൺ തോമസ്, സുധിൻ പൂപ്പത്ത്, മാക്‌സ്‌വെൽ ടോം, ലിബിൻ നെടുങ്ങാടൻ എന്നിവർ നേതൃത്വം നൽകി.