കൊച്ചി: സ്‌റ്റേറ്റ് അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി (സാപ്‌സി) സംഘടനാ അംഗങ്ങളായ സ്വകാര്യ സുരക്ഷാ ഏജൻസികളുടെ ജീവനക്കാർക്കും കുടുംബങ്ങൾക്കും സൗജന്യ കൊവിഡ് വാക്‌സിൻ നൽകി. അമൃത ആശുപത്രിയുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മുഴുവൻ അംഗങ്ങൾക്കും വാക്സിൻ നൽകുമെന്ന് സംസ്ഥാന ഭാരവാഹികളായ ഹബീബ് റഹ്മാൻ, ബൽറാം ജി. മേനോൻ, മുരളീധരക്കുറുപ്പ്, റെജി മാത്യു, കെ. പദ്മരാജൻ എന്നിവർ അറിയിച്ചു.